തിരുവനന്തപുരം: പിണറായി വിജയന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. പാലോട് ഇളവട്ടം ന്യു ബിആര്‍എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തിപ്പുകാരനായ ഇളവട്ടം രജിത ഭവനില്‍ പ്രമോദ് സാമുവല്‍ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് പുറമേ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍, വൈദ്യുതി മന്ത്രി എംഎം മണി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് അപകീര്‍ത്തികരമായ കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഇതേതുടര്‍ന്ന് ഡിവൈഎഫ്‌ഐ കറുപുഴ ലോക്കല്‍ സെക്രട്ടറി അഖിലിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.