Sorry, you need to enable JavaScript to visit this website.

കോടിയേരി കൊടുംഭീകരൻ; നാടുകടത്തണമെന്ന് കെ.സുരേന്ദ്രൻ

കൊച്ചി- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജയ്‌ഷെ മുഹമ്മദിനേക്കാൾ വലിയ ഭീകരനാണെന്നും നാടുകടത്തണമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. പാക്കിസ്ഥാനുമായി യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ ആരോപണത്തെ പറ്റി പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. 
കോടിയേരി ബാലകൃഷ്ണൻ വെറും അഞ്ചാം പത്തിയല്ല. ജയ്ഷ് ഇ മുഹമ്മദ് ഭീകരനെക്കാൾ വലിയ അഞ്ചാംപത്തിയാണ്. ഇത്തരം ചതിയന്മാരെയാണ് രാജ്യം കൂടുതൽ ഭയപ്പെടേണ്ടത്. ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന ഈ പരമദ്രോഹിയെ നാടുകടത്തുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Latest News