ബത്തേരി- വയനാട് ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഒ.എം. ജോര്‍ജ് ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം ഒതുക്കാന്‍ ശ്രമിച്ച ട്രേഡ് യൂനിയന്‍ നേതാവ് അറസ്റ്റില്‍. ഐ.എന്‍.ടി.യു.സി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കുണ്ടാട്ടിലിനെയാണ് മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പി കുബേരന്‍ നമ്പൂതിരി അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജോര്‍ജിനെ സംരക്ഷിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഉമ്മര്‍ ഇന്നലെ ഡിവൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. പീഡനക്കേസിലെ ഇരയെും മാതാപിതാക്കളെയും പണം വാഗ്ദാനം ചെയ്തു സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഉമ്മറിനെതിരായ കേസ്.