ദോഹ- ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി സ്വീകരണം നല്‍കി. ദോഹ ജദീദ് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന സ്വീകരണ സംഗമം ഇസ്മാഈല്‍ ഹുദവി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് സെന്റര്‍ വൈസ്പ്രസിഡന്റ് മുഹമ്മദലി ഖാസിമി ആലിക്കുട്ടി മുസ്‌ലിയാര്‍ക്കുള്ള ഉപഹാരം നല്‍കി.