മനാമ- രണ്ട് ഭീകര പ്രവര്‍ത്തന കേസുകളില്‍ കോടതിവിധികള്‍ ശരിവെച്ച് ബഹ്്‌റൈന്‍ അപ്പീല്‍ കോടതി. 2015 ലും 2017 ലും രജിസ്റ്റര്‍ ചെയ്ത കേസുകളാണിവ.
ദുറാസില്‍ ഒരു സുരക്ഷാ ഓഫീസറുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തില്‍ പ്രതികളായ നാലുപേര്‍ക്ക് വധ ശിക്ഷ വിധിച്ചതാണ് ആദ്യകേസ്. 2017 ജൂണില്‍ നടന്ന ആക്രമണത്തില്‍ 2018 നവംബറിലാണ് ശിക്ഷ വിധിച്ചത്.
ഭീകരവാദ ഗ്രൂപ്പ് രൂപീകരിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തതാണ് രണ്ടാമത്തെ കേസ്. രണ്ടു പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതും അപ്പീല്‍ കോടതി ശരിവെച്ചു. പോലീസ് ഓഫീസര്‍മാരെ കൊലപ്പെടുത്തിയ കേസിലും ഇവര്‍ പ്രതികളായിരുന്നു.