കൊച്ചി- നടിയെ അക്രമിച്ച കേസിൽ വനിതാ ജഡ്ജിയെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്. എറണാകുളം സി.ബി.ഐ കോടതിയിലെ ഹണി വർഗീസ് കേസ് പരിഗണിക്കും. ഒൻപത് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കും. വിചാരണക്കോടതി മാറ്റുന്നതിന് എതിരെ ദിലീപും മുഖ്യപ്രതി പൾസർ സുനിയും നൽകിയ ഹരജി ഹൈക്കോടതി തള്ളി. വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന ഹരജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, വിചാരണ വൈകിപ്പിക്കുന്നതിനാണ് പ്രതി ഹരജിയുമായി എത്തിയതെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്.