കോട്ടയം: രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി.ജെ ജോസഫ്. കൂടാതെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണം. രണ്ട് സീറ്റ് വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും അത് അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു. 91ല്‍ തോറ്റത് രാജീവ് ഗാന്ധി മരിച്ച സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
നാളെയാണ് കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടക്കുക.
അധിക സീറ്റ് ആവശ്യപ്പെടാനുള്ള അവകാശം കേരള കോണ്‍ഗ്രസിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ, കേരള കോണ്‍ഗ്രസ് പിളരില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ.എം. മാണി വഴങ്ങിയാലും ഇല്ലെങ്കിലും കോട്ടയം സീറ്റില്‍ മത്സരിക്കാനാണ് പി.ജെ. ജോസഫിന്റെ നീക്കമെന്ന് വ്യക്തമാണ്. ഇതിന് മുന്നോടിയായാണ് അദ്ദേഹം കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ രൂപതകള്‍ സന്ദര്‍ശിച്ചത്. കോട്ടയം, പാലാ രൂപതകള്‍ സന്ദര്‍ശിച്ച ജോസഫ് പിന്നീട് ചങ്ങനാശേരി രൂപതയിലും എന്‍എസ്എസ് ആസ്ഥാനത്തും നേരിട്ടെത്തി. ഇതിലൂടെ ഇത്തവണയാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ല എന്ന ശക്തമായ സന്ദേശമാണ് ജോസഫ് മാണിക്ക് നല്‍കുന്നത്.
ജോസഫ് ഗ്രൂപ്പിന്റെ അവകാശവാദത്തിന് അവര്‍ കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് ആണെങ്കില്‍ പോലും സീറ്റ് ജോസഫ് വിഭാഗത്തിനു വേണം. കാരണം, രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയ സാഹചര്യത്തില്‍ പകരം ലഭിക്കുന്ന ലോക്‌സഭാ സീറ്റ് ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നതാണ് ഇവരുടെ വാദം. മറുപക്ഷത്ത് ജയസാധ്യതയുള്ള സ്ഥാനാര്‍ഥി ഇല്ലെന്നതും ജോസഫ് ആയുധമാക്കി. ജോസഫിനൊപ്പം മുസ്ലിം ലീഗും കോണ്‍ഗ്രസും നിലയുറപ്പിച്ചതോടെ മാണി വിഭാഗം കടുത്ത പ്രതിരോധത്തിലാണ്. ജോസഫിനൊപ്പം നില്‍ക്കാന്‍ പ്രാപ്തനായ സ്ഥാനാര്‍ഥിയെ ഇറക്കി തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ് മാണി ഗ്രൂപ്പ്.