ദുബായ്- മറ്റ് എമിറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും ദുബായില്‍ മൊബൈല്‍ എസ്.എം.എസിലൂടെ പാര്‍ക്കിംഗ് ഫീസ് അടക്കാമെന്ന്്് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി. ആര്‍.ടി.എയില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഇനി മുതല്‍ പാര്‍ക്കിംഗ് ഫീസ് അടയ്ക്കാം . മറ്റ് ജി.സി.സി രാജ്യങ്ങളിലുള്ളവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
മൊബൈലില്‍ വാഹനത്തിന്റെ നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം സ്‌പേസ് ഇടുക. തുടര്‍ന്ന് പാര്‍ക്ക് ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തെ കോഡ് ടൈപ്പ് ചെയ്യുക (ഈ കോഡ് പാര്‍ക്കിംഗ്്് ഏരിയയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും). ഇത് 7275 എന്ന നമ്പരിലേക്ക് അയയ്ക്കുക. തുടര്‍ന്ന് കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും.
ഇ പാര്‍ക്കിങ് ടിക്കറ്റുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശവും ലഭിക്കും.
പാര്‍ക്കിംഗ് സമയം തീരുന്നത് സംബന്ധിച്ച് ഓര്‍മപ്പെടുത്തല്‍ സന്ദേശവും വരും. ഇതിന് 30 ഫില്‍സ് നല്‍കണം. ആര്‍.ടി.എ ആപ്പ് വഴിയും ഫീസ് അടയ്ക്കാം.