ജിദ്ദ- നാട്ടിലേക്ക് പോകാന്‍ തയാറെടുക്കുകയായിരുന്ന പ്രവാസി ജിദ്ദയില്‍ നിര്യാതനായി. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി പരേതനായ കണക്കഞ്ചേരി മുഹമ്മദ് ഹാജിയുടെ മകന്‍ സൈതലവിയാണ് മരിച്ചത്. 28 വര്‍ഷമായി സൗദിയിലുള്ള സൈതലവി മദീനയിലും, ജിദ്ദയിലുമായി വിവിധ ജോലികള്‍ ചെയ്തിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രവര്‍ത്തകനായ നൗഷാദ് മമ്പാട്, ശിഹാബുദ്ധീന്‍ കൂരാട് എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. റിയാദിലുള്ള മരുമകന്‍ പി.ടി. ഇക്ബാല്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
വിവരമറിഞ്ഞ് ഷാര്‍ജയിലുള്ള മകന്‍ ഫാസില്‍ നാട്ടിലെത്തി. അരക്കുപറമ്പ് പുത്തൂര്‍ സ്വദേശി ആലായന്‍ അയമു ഹാജിയുടെ മകള്‍ ഫാത്തിമയാണ് ഭാര്യ. ഫാസില്‍, ആരിഫ എന്നിവര്‍ മക്കളാണ്.