Sorry, you need to enable JavaScript to visit this website.

ആ അമ്മമാര്‍ ഇല്ലായിരുന്നെങ്കില്‍.....

ദോഹ- അമ്മമാരുടെ സ്‌നേഹവും കരുതലുമാണ്  കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളെ ജീവിപ്പിക്കുന്നതെന്നും ഭരണകൂട സഹായങ്ങളല്ലെന്നും സാമൂഹിക പ്രവര്‍ത്തക ദയാബായി. ഫോക്കസ് ഖത്തര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ ദയബായിക്ക് കള്‍ച്ചറല്‍ ഫോറം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടിയാണ് താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന സെക്രട്ടറിയേറ്റ് നിരഹാര സമരം അവസാനിപ്പിച്ചത് ഭരണകൂടം നല്‍കിയ ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ്. വാഗ്ദാനങ്ങളും ഉറപ്പും പാലിക്കാന്‍ ഭരണകൂടം സന്നദ്ധമായില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും പ്രവാസലോകം അതിനെ പിന്തുണക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം വൈസ്പ്രസിഡന്റ് ശശിധര പണിക്കര്‍ ദയാബായിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ. താജ് ആലുവ ഉപഹാരം കൈമാറി.

 

Latest News