Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദികൾക്ക് ഇന്ത്യയിലേക്ക് ഇ-വിസ  ഉടൻ നിലവിൽ വരും

റിയാദ്- സൗദി പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ഇലക്ട്രോണിക് വിസ സംവിധാനം ഉടൻ നിലവിൽ വരും. ഇത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണെന്നും ഉടൻ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്‌സുറഹ്മാൻ അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കഴിഞ്ഞ ബുധനാഴ്ച ന്യൂദൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ സൗദി പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കുന്നതിനുള്ള ഇലക്ട്രോണിക് വിസ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. അതു പ്രകാരം ഇതിനുള്ള നടപടികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൂർത്തിയാക്കി വരികയാണ്. നിലവിൽ 160 ലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കുന്നതിന് ഇ-വിസ അനുവദിച്ചിട്ടുണ്ട്. 
ഈ വിസ സംവിധാനം നിലവിൽ വരുന്നതോടെ https://indianvisaonline.gov.in/visa/index എന്ന വെബ്‌സൈറ്റിൽ വ്യക്തിഗത വിവരങ്ങളും സന്ദർശനത്തിന്റെ ഉദ്ദേശ്യവും പൂരിപ്പിച്ച് ഓൺലൈനിൽ പണമടച്ചാണ് വിസക്ക് അപേക്ഷിക്കേണ്ടത്. തുടർന്ന് പ്രിന്റ് ചെയ്യാവുന്ന വിസ ഇ-മെയിലിലെത്തും. ഇതാണ് വിമാനത്താവളങ്ങളിൽ കാണിക്കേണ്ടത്.
ഇന്ത്യയിലേക്ക് പോകാനുദ്ദേശിക്കുന്ന സൗദി പൗരന്മാർ വി.എഫ്.എസ് കൗണ്ടറുകളിൽ നേരിട്ടെത്തി ബയോമെട്രിക് രജിസ്റ്റർ ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. 12 നും 70 നും ഇടയിൽ പ്രായമുള്ളവർക്കാണ് ബയോമെട്രിക് രജിസ്‌ട്രേഷൻ നിർബന്ധം. റിയാദിനും ജിദ്ദക്കും പുറത്തുള്ള വിവിധ പ്രവിശ്യകളിൽ കഴിയുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ വി.എഫ്.എസിൽ നേരിട്ടെത്തുന്നത് പ്രയാസമായിരുന്നു. അതിനാൽ ഇന്ത്യക്ക് പകരം പലരും ശ്രീലങ്കയായിരുന്നു സന്ദർശന ലക്ഷ്യമായി തെരഞ്ഞെടുത്തിരുന്നത്.
അതേസമയം ഇ-വിസ നിലവിൽ വരുന്നതോടെ കേരളത്തിലേക്ക് കൂടുതൽ സൗദി സന്ദർശകരെത്തുമെന്ന് വർഷങ്ങളായി ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന റാഫി പാങ്ങോട് പറഞ്ഞു.
 

Latest News