മക്ക- കിംഗ് അബ്ദുല്ല സംസം ബോട്ട്‌ലിംഗ് പ്ലാന്റ് പുറത്തിറക്കുന്ന സംസം ബോട്ടിലുകളുടെ വലിപ്പം ഏകീകരിച്ചതായി പ്ലാന്റ് നടത്തിപ്പ് ചുമതല വഹിക്കുന്ന ദേശീയ ജല കമ്പനി അറിയിച്ചു. അഞ്ചു ലിറ്റര്‍ വലിപ്പമുള്ള സംസം ബോട്ടിലുകള്‍ മാത്രമാണ് ഇനി മുതല്‍ പുറത്തിറക്കുക. പത്തു ലിറ്ററിന്റെ സംസം ബോട്ടിലുകള്‍ പുറത്തിറക്കുന്നത് പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടുണ്ട്.
സംസം ബോട്ടിലുകള്‍ക്ക് വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് ബോട്ടിലുകളുടെ വലിപ്പം ഏകീകരിച്ചത്. വരും വര്‍ഷങ്ങളില്‍ ഹജ്, ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകും. ഇക്കാര്യം കണക്കിലെടുത്തും തീര്‍ഥാടകര്‍ക്കുള്ള സുസ്ഥിര സേവനം ഉറപ്പു വരുത്തുന്നതിനും സംസം വെള്ളത്തിനുള്ള തീര്‍ഥാടകരുടെ ആവശ്യം നിറവേറ്റുന്നതിനുമാണ് വികസന പദ്ധതി വേഗത്തിലാക്കിയത്.