തിരുവനന്തപുരം- അബുദാബി മലയാളി സമാജം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹിത്യ പുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് അവസാന വാരം അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് മലയാളി സമാജം കലാവിഭാഗം സെക്രട്ടറി കെ.വി. ബഷീര്‍ പ്രൊഫ. വി. മധുസൂദനന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മധുസൂദനന്‍ നായര്‍ അദ്ധ്യക്ഷനും കാലടി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രവികുമാര്‍, കഥാകൃത്ത് ബി.മുരളി, എ.എം.മുഹമ്മദ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്കാരം നിശ്ചയിച്ചത്.