മക്ക - ഒരാഴ്ചക്കിടെ രണ്ടേകാല്‍ ലക്ഷത്തോളം ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഒരാഴ്ചക്കിടെ 2,20,274 ഉംറ വിസകളാണ് മന്ത്രാലയം അനുവദിച്ചത്. 2018 സെപ്റ്റംബര്‍ 11 ന് ഈ കൊല്ലത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ ആകെ 41,16,827 ഉംറ വിസകളാണ് അനുവദിച്ചത്. ഇതില്‍ 36,72,648 പേര്‍ പുണ്യഭൂമിയില്‍ എത്തി.
കഴിഞ്ഞ വ്യാഴാഴ്ചയിലെ കണക്കുകള്‍ പ്രകാരം 3,67,648 തീര്‍ഥാടകര്‍ പുണ്യഭൂമിയിലുണ്ട്. 3,02,263 പേര്‍ മക്കയിലും 1,37,522 പേര്‍ മദീനയിലുമാണ്. 32,32,863 പേര്‍ ഉംറയും സിയാറത്തും പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഇതുവരെ 3,91,087 തീര്‍ഥാടകരാണ് എത്തിയത്. പാക്കിസ്ഥാനില്‍ നിന്ന് 9,10,028 തീര്‍ഥാടകരും ഇന്തോനേഷ്യയില്‍ നിന്ന് 5,96,970 തീര്‍ഥാടകരും അഞ്ചര മാസത്തിനിടെ പുണ്യഭൂമിയില്‍ എത്തിയതായും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.