റിയാദ് - രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകള്‍ പതിനഞ്ചു മാസത്തിനിടെ നടത്തിയ റെയ്ഡുകളില്‍ 26,66,916 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 20,78,375 ഇഖാമ നിയമ ലംഘകരും 4,07,966 തൊഴില്‍ നിയമ ലംഘകരും 1,80,575 നുഴഞ്ഞുകയറ്റക്കാരുമാണ് ഇക്കാലയളവില്‍ പിടിയിലായത്. അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 45,022 പേരും അനധികൃത രീതിയില്‍ അതിര്‍ത്തികള്‍ വഴി രാജ്യം വിടാന്‍ ശ്രമിച്ച 1907 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കിയ 3403 വിദേശികളും 1095 സ്വദേശികളും ഇക്കാലളവില്‍ പിടിയിലായി. പതിനഞ്ചു മാസത്തിനിടെ 6,74,952 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.