റിയാദ് - അഴിമതികളെയും അധികാര ദുര്‍വിനിയോഗത്തെയും കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന പുതിയ നിയമം വൈകാതെ പ്രാബല്യത്തില്‍ വരുമെന്നും ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ വക്താവ് അബ്ദുറഹ്മാന്‍ അല്‍അജ്‌ലാന്‍ പറഞ്ഞു.
അഴിമതിയെയും അധികാര ദുര്‍വിനിയോഗത്തെയും കുറിച്ച് വിവരം നല്‍കുന്നതിന് പുതിയ നിയമം ആളുകളെ പ്രോത്സാഹിപ്പിക്കും.
അഴിമതി വിരുദ്ധ പോരാട്ട മേഖലയില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി അഴിമതി വിരുദ്ധ കമ്മീഷന്‍ സഹകരിക്കുകയും ഏകോപനം നടത്തുകയും ചെയ്യുന്നുണ്ട്. സംശയിക്കപ്പെടുന്ന അഴിമതി കേസുകളെ കുറിച്ച് സൗദി പൗരന്മാരും വിദേശികളും പരാതികള്‍ നല്‍കുന്നത് പ്രശംസനീയമാണെന്നും അബ്ദുറഹ്മാന്‍ അല്‍അജ്‌ലാന്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനിടെ ദേശീയ അഴിമതി വിരുദ്ധ കമ്മീഷന് 33,000 പരാതികള്‍ ലഭിച്ചിട്ടുണ്ട്.