മലപ്പുറം- എടവണ്ണ പന്നിപ്പാറയിൽ പെയിന്റ് കടയുടെ ഗോഡൗണിന് തീപിടിച്ചു. അഗ്നിശമനസേനയും നാട്ടുകാരും മണിക്കൂറുകളോളമായി തീയണക്കാനുള്ള ശ്രമം നടത്തിവരികയാണെങ്കിലും ഇതേവരെ വിജയിച്ചിട്ടില്ല. എയർപോർട്ട് ഫയർ എൻജിനുകൾ ഉൾപ്പെടെയുള്ളവ സ്ഥലത്തെത്തിയിട്ടുണ്ട്. പെയിന്റ് നിർമാണത്തിനുള്ള വസ്തുക്കൾ ഭൂമിക്കടിയിലെ ടാങ്കുകളിലാണുള്ളത്. ഈ ടാങ്കുകൾ പൊട്ടിത്തെറിച്ച് കൊണ്ടിരിക്കുന്നതാണ് തീയണക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഗോഡൗണിന്റെ അൻപത് മീറ്റർ ചുറ്റളവിലെ കൃഷിയും നശിച്ചു. പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു.