ഈരാറ്റുപേട്ട: വാഗമണിൽ തൂക്കുപാലം പൊട്ടിവീണുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. വാഗമ്ൺ ആത്മഹത്യാ മുനമ്പിലെ സാഹസിക വിനോദ കേന്ദ്രത്തിലാണ് സംഭവം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോർജ് പള്ളിയിൽ നിന്ന് ഇവിടെ വിനോദയാത്രക്കെത്തിയ സൺഡേ സ്‌കൂൾ അധ്യാപകരുടെ 30 അംഗ സംഘത്തിലെ 15ലേറെ പേരാണ് അപകടത്തിൽപ്പെട്ടത്
പരിക്കേറ്റവരിൽ എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
പരിധിയിൽ അധികം ആളുകൾ കയറിയതാണ് അപകടത്തിന് കാരണമെന്ന് സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി. ഒരേ സമയം നാല് പേർക്ക് മാത്രം കയറാൻ അനുവാദമുള്ള തൂക്കുപാലത്തിലേയ്ക്ക് 15ലേറപ്പേർ നിർദേശങ്ങൾ അവഗണിച്ച് കയറുകയായിരുന്നുവെന്നാണ് വിവരം.