കാസർക്കോട്- ഇരട്ടക്കൊല നടന്ന കല്യോട് സന്ദർശിക്കാനെത്തിയ പി. കരുണാകരൻ എം.പി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾക്ക് നേരെ കനത്ത പ്രതിഷേധം. റോഡിന് കുറുകെ കടന്ന് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് സി.പി.എം നേതാക്കൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഹർത്താൽ ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ തകർത്ത കടകൾ ഉൾപ്പെടെയുള്ളവ സന്ദർശിക്കാൻ എത്തിയതായിരുന്നു കരുണാകരൻ എം.പി, കെ. കുഞ്ഞിരാമൻ എം.എൽ.എ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ എന്നിവർ. ഞങ്ങളെ മക്കളെ കൊല്ലാൻ വന്നതാണെന്ന് പറഞ്ഞ് സ്ത്രീകളടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.