ആലപ്പുഴ- എന്‍ എസ് എസിനെ അനുനയിപ്പിക്കാന്‍ മാടമ്പികളുടെ പിന്നാലെ നടക്കേണ്ട സ്ഥിതി സിപിഎമ്മിനില്ലെന്നും അവരുടെ മാടമ്പിത്തരം മനസില്‍ വച്ചാല്‍ മതിയെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തമ്പാക്കന്മാരുടെ നിലപാടാണ് എന്‍എസ്എസിന്. ജി സുകുമാരന്‍ നായര്‍ക്കു സവര്‍ണ മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരും എന്‍എസ്എസും തമ്മിലുള്ള ഭിന്നതകളെ കുറിച്ചു ചോദ്യത്തിന് മറുപടിയായാണ് കോടിയേറിയുടെ പരാമര്‍ശം. നേരത്തെ സര്‍ക്കാര്‍ എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് കോടിയേരി ഈയിടെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുമായി ഇനി ഒരു ചര്‍ച്ചയ്ക്കുമില്ലെന്നായിരുന്നു എന്‍എസ്എസിന്റെ മറുപടി.
ചില സമുദായ നേതാക്കള്‍ മാത്രമെ ഞങ്ങളെ എതിര്‍ക്കുന്നുള്ളൂ. എല്ലാ സമുദായ സംഘടനകളിലേയും സാധാരണക്കാരായ അണികള്‍ ഇടതുപക്ഷത്തിന്റെ കൂടെയാണെന്നും ഇത് ഇടതുപക്ഷത്തിന്റെ ശക്തിയാണെന്നും കോടിയേരി പറഞ്ഞു. എന്‍എസഎസ് രാഷ്ട്രീയ നിലപാടെടുക്കുന്നത് തെറ്റാണ്. ഇത്തരം നിലപാടുകളെ നേരത്തേയും പരാജയപ്പെടുത്തിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്നവര്‍ ഉള്ള ഒരു സംഘടന ഇത്തരത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് തെറ്റാണെന്ന് പറയേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.