തിരുവനന്തപുരം- തൊളിക്കോട് ഇമാമായിരുന്ന ശഫീഖ് അല്‍ ഖാസിമിക്കെതിരായ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ 70 കാരന്‍ അറസ്റ്റില്‍. വിതുര ശാസ്താംകാവ് ജയഭവനില്‍ ജി.ശശിയാണ് അറസ്റ്റിലായത്. ശഫീഖ് അല്‍ ഖാസിമിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് നേരത്തെ നടന്ന പീഡന ശ്രമം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
ആറു വര്‍ഷം മുമ്പ് കെട്ടിട നിര്‍മാണ തൊഴിലാളിയായ ശശി വീട്ടില്‍ ജോലിക്കെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശശിയെ റിമാന്‍ഡ് ചെയ്തു.
അതിനിടെ, ശഫീഖ് അല്‍ ഖാസിമിയെ കണ്ടെത്താന്‍ കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.