റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ
റിയാദ് - റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം. 710 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 512 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ നേടി. 97 പേർ സി.ജി.പി.എ 10 ഉം 695 പേർ സി.ജി.പി.എ 6.4 ന് മുകളിലും മാർക്ക് നേടി. വിജയികളെ പ്രിൻസിപ്പൽ ഡോ. ശൗകത്ത് പർവേഷും രക്ഷാകർതൃ സമിതിയും അനുമോദിച്ചു.
സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം.
അലിഫ് ഇന്റർനാഷണൽ സ്‌കൂളിന് നൂറ് ശതമാനം വിജയം
അലിഫ് ഇന്റർ നാഷണൽ സ്‌കൂളിന് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം. എക്‌സ്റ്റേണൽ ബോർഡ് എക്‌സാം പരീക്ഷയാണ് എല്ലാ വിദ്യാർത്ഥിനികളും എഴുതിയത്. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും എ ഗ്രേഡോടുകൂടി പാസ്സായി. (സി.ജി.പി.എ 10:9%, സി.ജി.പി.എ 9.0 9.9 :91%വിജയം).
സ്‌കൂളിന് തിളക്കമാർന്ന വിജയം നേടിത്തന്ന മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും സ്‌കൂൾ ചെയർമാൻ അലിക്കുഞ്ഞി മൗലവി, ഡയറക്ടർ ലുഖ്മാൻ പാഴൂർ, പ്രിൻസിപ്പാൾ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.
അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂൾ
ഈ വർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ അൽയാസ്മിൻ ഇന്റർ നാഷണൽ സ്‌കൂളിന് നൂറുമേനി വിജയം. പരീക്ഷയെഴുതിയ 45 വിദ്യാർഥികളിൽ 35 പേർക്ക് എ പ്ലസ് ലഭിച്ചു. എട്ടു പേർ ടോട്ടൽ ടെൻ സി.ജി.പി.എ കരസ്ഥമാക്കി. 13 പേർ ഒമ്പതിൽ കൂടുതലും 15 പേർ എട്ടുമുതൽ ഒമ്പതു വരെയുള്ള ഗ്രേഡും ബാക്കിയുള്ളവർ ഫസ്റ്റ് ക്ലാസും നേടി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി.
മോഡേൺ ഇന്റർനാഷണൽ സ്‌കൂൾ
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായ അഞ്ചാം വർഷവും 100 ശതമാനം വിജയവുമായി റിയാദ് മോഡേൺ സ്‌കൂൾ. ഇത്തവണ പരീക്ഷക്ക് ഇരുന്ന 111 കുട്ടികളിൽ മുഴുവൻ പേരും ഉയർന്ന മാർക്കോടെ വിജയിച്ചു. 35 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും സിജിപിഎ 10 ൽ 10 ഓടെ എ.വൺ നേടി. 34 പേർ സിജിപിഎ 9 മുതൽ 9.8 ഓടെ എ.ടു ഗ്രേഡ് നേടി. 23 പേർ 8.8 ഓടെ ബി വൺ നേടി വിജയിച്ചു. ഏറ്റവും കുറഞ്ഞ സി ജി പി എ 7 മുതൽ 7.8 വരെ നേടി വിജയിച്ചവർ 19 കുട്ടികളാണ്. ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിക്കുന്നതിനു വേണ്ടി പ്രത്യേക അനുമോദന യോഗം ചൊവ്വാഴ്ച്ച രാവിലെ 7 മണിക്ക് സ്‌കൂളിൽ ചേരുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ഹനീഫ്, മാനേജിങ് ഡയറക്ടർ ടി പി മുഹമ്മദ്, ജനറൽ മാനേജർ പി വി അബ്ദുറഹിമാൻ, വൈസ് പ്രിൻസിപ്പൽ ഷാഫിമോൻ, റഷീദ്, ഹെഡ്മിസ്ട്രസ് സാജിത, സീനത്ത് ആക്കിഫ്, എക്‌സാം കൺട്രോളർ മുനീർ എം ടി പി എന്നിവർ വിജയികളെ അനുമോദിച്ചു.
യാര ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ
യാര ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്കു മികച്ച വിജയം. 143 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 88 ശതമാനം വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ മാർക്ക് നേടി. 24 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ 1 ഗ്രേഡും 56 വിദ്യാർഥികൾ 9 സിജിപിഎയ്ക്കു മുകളിൽ മാർക്കും നേടി. ഉന്നതവിജയത്തിലൂടെ സ്‌കൂളിന് അഭിമാനം പകർന്ന വിദ്യാർഥികളെ പ്രിൻസിപ്പൽ ആസിമ സലീം അഭിനന്ദനം അറിയിച്ചു.
ദമാം ഇന്ത്യൻ സ്‌കൂളിനു ഉജ്വല വിജയം
216 വിദ്യാർത്ഥികൾക്ക് എവൺ ഗ്രേഡ്
ദമാം -സി.ബി.എസ്.ഇ. പത്താം ക്ലാസ് ഫലം ഇന്ന് പുറത്തു വന്നപ്പോൾ ദമാം ഇന്ത്യൻ സ്‌കൂൾ തുടർച്ചയായി മുൻ വർഷങ്ങളിലെ പോലെ ഉജ്വല വിജയം കരസ്ഥമാക്കി. ഇക്കൊല്ലവും 100 ശതമാനം വിജയം കരസ്ഥമാക്കിയ ദമാം ഇന്ത്യൻ സ്‌കൂൾ ഏറെ ആഹ്ലാദത്തിലാണ്. പരീക്ഷ എഴുതിയ 1162 വിദ്യാർത്ഥികളിൽ എല്ലാവരും വിജയിച്ചു.
216 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എവൺ ഗ്രേഡ് നേടിയതിലൂടെ ദമാം ഇന്ത്യൻ സ്‌കൂൾ മികച്ച വിജയം കൈവരിക്കുകയായിരുന്നു. 66 വിദ്യാർഥികൾ 9.4 സി.ജി.പി.എ., 70 വിദ്യാർഥികൾ 9.6 സി.ജി.പി.എ., 66 വിദ്യാർഥികൾ 9.4 സി.ജി.പി.എ., 66 വിദ്യാർഥികൾ 9.2 സി.ജി.പി.എ., 65 വിദ്യാർഥികൾ 9 സി.ജി.പി.എ. എന്നിങ്ങനെയാണ്.
1162 വിദ്യാർഥികളിൽ 549 പേർ തൊണ്ണൂറു ശതമാനത്തിനു മുകളിൽ മാർക്ക് നേടി കഴിഞ്ഞ വർഷത്തെ റെക്കോർഡ് തിരുത്തി. കഴിഞ്ഞ വർഷം 438 വിദ്യാർത്ഥികൾക്കെ തൊണ്ണൂറു ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചിരുന്നുള്ളൂ.
മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും വിജയം ആവർത്തിച്ച വിദ്യാർഥികളെയും പ്രോത്സാഹനം നൽകിയ രക്ഷിതാക്കളെയും അധ്യാപകരെയും ദമാം ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി ചെയർമാൻ ഡോ. സൈദ് സൈനുൽ ആബിദീൻ, മറ്റു ഭരണ സമിതി അംഗങ്ങൾ, ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഇ.കെ. മുഹമ്മദ് ഷാഫി എന്നിവർ അഭിനന്ദിച്ചു.
മിന്നും ജയത്തോടെ ജിദ്ദ ഇന്റർനാഷണൽ സ്‌കൂൾ
ജിദ്ദ- സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജിദ്ദ ഇന്റർനാഷണൽ സ്‌കൂളിന് മിന്നും ജയം. പരീക്ഷ എഴുതിയ 815 വിദ്യാർഥികളിൽ 125 പേർ എല്ലാ വിഷയങ്ങളിലും എ വൺ വാങ്ങി പത്ത് പോയന്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയത്തിൽ പെൺകുട്ടികളാണ് മുന്നിൽ. പരീക്ഷക്കിരുന്ന 408 പെൺകുട്ടികളിൽ 81 പേർക്ക് എല്ലാ വിഷയങ്ങളിലും എ വൺ ലഭിച്ചു. 407 ആൺകുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 44 പേർ എല്ലാ വിഷയങ്ങളിലും എ വണിന് അർഹരായി.
പത്താം ക്ലാസ് പരീക്ഷക്ക് സ്‌കൂളുകൾ നടത്തുന്ന പരീക്ഷയോ, സി.ബി.എസ്.ഇ ബോർഡ് നടത്തുന്ന പരീക്ഷയോ ഇതിൽ ഇഷ്ടമുള്ളത് വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം. ഇന്ത്യൻ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളും സി.ബി.എസ്.ഇ ബോർഡ് പരീക്ഷ തെരഞ്ഞെടുത്താണ് മികച്ച വിജയം നേടിയത്.
അൽവുറൂദ് ഇന്റർനാഷണൽ സ്‌കൂളിന് മികവാർന്ന നൂറുമേനി
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ന്യൂ അൽവുറൂദ് ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർഥികൾ മികവോടെ നൂറു ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 85 വിദ്യാർഥികളിൽ പതിനഞ്ചു വിദ്യാർഥികൾ പത്ത് സി.ജി.പി.എ യും മുപ്പത് വിദ്യാർഥികൾ ഒൻപത് സി.ജി.പി.എ യും നേടി വിജയിച്ചു.
ആദിൽ നൗഷാദ്, മുബീനുള്ള, ആൽവിൻ റെജി, ബാസിൽ ഫാറൂഖി, മുഹമ്മദ് അദ്‌നാൻ, അബ്ദുൽ അസീസ്, അചിന്ത് കണ്ണോത്, അക്ഷയ് ഉത്തമൻ, അൽസിയ ജെറി, ഫാത്തിമ ഹിബ, അഹ്‌സന അമൽ, ഹന്നത്ത് ഇബ്രാഹിം, സെഹാം മുഹമ്മദ് സൈഫ്, ഷാനില അഖ്താർ അലി, സയ്യിദ നൂറുസ്സബാഹ് എന്നീ വിദ്യാർഥികളാണ് പത്ത് സി.ജി.പി.എ നേടിയത്.
നൂറുമേനിയുമായി മഹ്ദ് അൽ ഉലൂം വീണ്ടും
മഹ്ദ് അൽ ഉലൂം ഇന്റർനാഷനൽ സ്‌കൂൾ തുടർച്ചയായ അഞ്ചാം തവണയും നൂറ് മേനിയോടെ തിളക്കമാർന്ന വിജയം നേടി. പരീക്ഷക്കിരുന്ന 48 വിദ്യാർഥികളിൽ 7 വിദ്യാർഥികൾ സി.ജി.പി.എ 10 പോയന്റും 13 വിദ്യാർഥികൾ 9 പോയന്റിന് മുകളിലും നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ചു. 16 വിദ്യാർഥികൾ 80 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയാണ് വിജയിച്ചത്.
അബ്ദുൽ അസീസ്, സാലിം മുഹമ്മദ്, ഫുആദ് അലി ഇബ്രാഹിം, മുഹമ്മദ് നജാഹ് പൊന്നേത്ത്, മർവ അബ്ദുൽ റസാഖ്, ഷഹീമ ഷിറിൻ എന്നീ വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങളിലും എ വൺ നേടിയത്. കൂടാതെ വിവിധ വിഷയങ്ങളിൽ 72 എ വൺ കരസ്ഥമാക്കാൻ സ്‌കൂളിന് സാധിച്ചു.
തുടർച്ചയായ അഞ്ചാം തവണയും മികച്ച വിജയം കരസ്ഥമാക്കുന്നതിന് കഠിനശ്രമം നടത്തിയ അധ്യാപകരേയും വിദ്യാർഥികളേയും രക്ഷിതാക്കളെയും സ്‌കൂൾ ഡയറക്ടർമാരായ അബ്ദുറഹീം വണ്ടൂർ, അബ്ദുറബ്ബ് ചെമ്മാട്, മുജീബ് റഹ്മാൻ എ.ആർ നഗർ, അബ്ദുറൗഫ് പൂനൂർ, മാനേജർ അഹ്മദ് സഫർ അബ്ദുള്ള അൽ ഗാംദി, ഓപറേഷൻസ് മാനേജർ യഹ്‌യ ഖലീൽ നൂറാനി, പ്രിൻസിപ്പാൾ ഡോക്ടർ ഫിറോസ് മുല്ല, ഗേൾസ് സെക്ഷൻ പ്രിൻസിപ്പൽ സൽമ ശൈഖ് തുടങ്ങിയവർ അനുമോദിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കൗസിലിംഗ്, മോട്ടിവേഷൻ ക്ലാസുകൾ, പാരന്റ്‌സ് ഓറിയന്റേഷൻ പ്രോഗ്രാം തുടങ്ങിയവയും ഉന്നത വിജയം നേടുന്നതിന് സഹായകമായതായി അവർ പറഞ്ഞു
നൂറിൽ തിളങ്ങി നോവൽ സ്‌കൂൾ
തുടർച്ചയായ എട്ടാം തവണയും നോവൽ ഇന്റർനാഷണൽ സ്‌കൂളിന് വിജയത്തിളക്കം. പരീക്ഷ എഴുതിയ ഇരുപത്തിയെട്ട് വിദ്യാർഥികളും ഉയർന്ന ഗ്രേഡോടെ ഉപരിപഠനത്തിന് അർഹരായി.
ബെനീറ്റ ബിനോയ്, ഹനാൻ ബഷീർ, റനിം മുഹമ്മദ് പാറമ്മൽ എന്നീ വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും സി.ജി.പി.എയിൽ പത്ത് പോയിന്റ് നേടി. ഷഹമി സുബൈർ, മുഹമ്മദ് കൈഫ്, സുഹൈൽ അഹമ്മദ്, ഹാഷിം, മുഹമ്മദ് നബീൽ അഹമ്മദ്, ഷാഹിൻ സുബൈർ, ഫർഹാന, മുഹമ്മദ് അബ്ദുറഹ്മാൻ എന്നീ വിദ്യാർഥികൾ ഒൻപതിനുമുകളിൽ സി.ജി.പി.എ നേടി. മറ്റ് വിദ്യാർഥികൾ ഉയർന്ന ഗ്രേഡ് നിലനിർത്തി. സ്‌കൂൾമാനേജ്‌മെന്റ്, ഡയറക്ടർ ഡോ. പത്മ ഹരിഹരൻ, പ്രിൻസിപ്പൽ മുഹമ്മദ് ഷഫീഖ് എന്നിവർ വിജയികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
നൂറുമേനി വിജയവുമായി അൽനൂർ സ്‌കൂൾ
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജിദ്ദ അൽനൂർ ഇന്റർനാഷണൽ സ്‌കൂളിന് ഈ വർഷവും നൂറുമേനിയുടെ തിളക്കം. പരീക്ഷ എഴുതിയ 71 വിദ്യാർഥികളിൽ 21 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി സി.ജി.പി.എയിൽ പത്തിൽ പത്ത് പോയന്റും നേടി.
ബോയ്‌സ്-ഗേൾസ് വിഭാഗങ്ങളിൽ യഥാക്രമം നിഹാൽ ബക്കർ, മുഹമ്മദ് ഷാറൂൻ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് നസ്ഫാൻ, മുഹമ്മദ് ലഷീൻ, മുഹമ്മദ് അൻവർ, ഡാനിഷ്.ഇ, മുഹമ്മദ് മുഹ്‌സിൻ, അഹ്ദിർ കെ.അക്ബർ, ഹിബ നസ്‌റിൻ സി.കെ, അർശിയ അബ്ദുൽമജീദ്, ഹംന, അയിഷത്ത് ഫെബിൻ, ഷഫ്‌ല കെ.ടി, ഹന, ഹന്ന ഷാഹുൽ ഹമീദ്, നൂഹ അബ്ദുൽ നാസർ, ഫാത്തിമ ഷബ്‌നാസ്, ബയാൻ, സബ നൂർ ഷെയ്ഖ്, ശദ താജുദ്ദീൻ എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയത്.
സ്‌കൂൾ മാനേജർ മുഹമ്മദ് സാഹിദ് ആലു മജ്ഹൂദ്, ഡയറക്ടർമാരായ ഇബ്‌റാഹിം ഫൈസി, അബ്ദുല്ല കുപ്പം, അബ്ദുൽ ജബ്ബാർ മണ്ണാർക്കാട്, അഡ്മിനിസ്‌ട്രേറ്റർ ടി.പി.ത്വൽഹത്ത്, ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ സി.കെ, ഹെഡ്മിസ്ട്രസ് ബിന്ദു ജോൺ, സറീൻ ഇഖ്ബാൽ, ജലജാ മേനോൻ, അബ്ദുൽ ബാരി ഹുദവി എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
അഹ്ദാബിന് ചരിത്രവിജയം
സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ അഹ്ദാബിന് നൂറ് ശതമാനം വിജയം. എഴുതിയ 91 വിദ്യാർഥികൾ പതിനെട്ടു പേർ നൂറിൽ നൂറ് ശതമാനം മാർക്ക് നേടി. 25 വിദ്യാർഥികൾ തൊണ്ണൂറു ശതമാനത്തിലധികം മാർക്ക് നേടി. 47 വിദ്യാർഥികൾ കുട്ടികൾ 80 ശതമാനത്തിലധികംമാർക്ക് കരസ്ഥമാക്കി. തുടർച്ചയായ ഏഴാം തവണയാണ് പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം സ്‌കൂൾ കരസ്ഥമാക്കിയത്. സ്‌കൂൾ ചെയർമാൻ സുലൈമാൻ കിഴിശ്ശേരി, മാനേജർ മുഹമ്മദ് സാലിഹ്, പ്രിൻസിപ്പൾ മുഹമ്മദലി മാസ്റ്റർ, വൈസ്പ്രിൻസിപ്പൾ ഷംസുദ്ദീൻ ജിത്ത് എന്നിവർ വിദ്യാർഥികളേയും രക്ഷിതാക്കളേയും അധ്യാപകരേയും അനുമോദിച്ചു.
നൂറുമേനിയുമായി യാമ്പു അൽമനാർ
യാമ്പു- സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയിൽ യാമ്പു അൽ മനാർ ഇന്റർ നാഷണൽ സ്‌കൂളിന് ഈ വർഷവും നൂറുമേനിയുടെ തിളക്കം. ബോയ്‌സ് ഗേൾസ് വിഭാഗങ്ങളിൽ യഥാക്രമം ഷാസ് നാസർ കരുമരോട്ട്, അനം ഖാൻ, സെയ്ദ ഫാത്തിമ, ദേവിക വി മേനോൻ, ക്രിസ്റ്റിന ബാബു എന്നീ വിദ്യാർഥികൾ സി.ജി.പി.എ യിൽ പത്തിൽ പത്ത് പോയന്റും നേടി. ആറ് വിദ്യാർഥികൾക്ക് ഒമ്പതിന് മുകളിൽ പോയന്റുണ്ട്. പരീക്ഷയെഴുതിയ 32 കുട്ടികളും മികച്ച വിജയം നേടി.പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഖാദർ, പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, വൈസ് പ്രിൻസിപ്പൽ മൈത്രീ ജഗദീഷ്, ബോയ്‌സ് വിഭാഗം ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ്, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് പി.എം. ഫാഇസ എന്നിവർ അഭിനന്ദിച്ചു.
അസീർ അൽ ജനൂബ് സ്‌കൂളിന് എട്ടാം
തവണയും സമ്പൂർണ്ണ വിജയം
അസീർ- തുടർച്ചയായി എട്ടാം തവണയും അസീറിലെ അൽ ജനൂബ് ഇന്റർ നാഷണൽ സ്‌കൂൾ നൂറുമേനി വിജയം കൊയ്തു. പരീക്ഷക്കിരുന്ന 47 വിദ്യാർഥികളിൽ 9 പേർ 10 ഗ്രേഡ് പോയിന്റുകളോടെ എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡ് നേടി. അഫീഫ് റോഷൻ, ഇ.കെ അസീൽ കാവനൂർ, അഖീൽ അഹമ്മദ്, ഷഹനാസ് പഴേരി, ഫാത്തിമ സമീർ എന്നിവരാണ് എ വൺ ഗ്രേഡ് നേടിയ മലയാളികൾ. നാസർ തൗഖീർ ( ഉക്രയിൻ) ഫിർദൗസ് (ബംഗ്ലാദേശ്).
സാനിയ മുഹ്‌സിൻ ( ഹൈദരാബാദ്) അബ്ദുറഹ്മാൻ കലീം ( ഛത്തീസ്ഗഡ്) എന്നിവരും മുഴുവൻ വിഷയങ്ങളിലും എ വൺ ഗ്രേഡ് കരസ്ഥമാക്കി. 15 വിദ്യാർഥികൾ ഒൻപതിന് മുകളിൽ സി.ജി.പി.എ പോയിന്റുമായി വിജയിച്ചു. വിജയികളെയും അധ്യാപകരെയും സ്‌കൂൾ മാനേജ്‌മെന്റ്‌റ് കമ്മിറ്റി ചെയർമാൻ സുബൈർ ചാലിയം, സെക്രട്ടറി ജലീൽ കാവനൂർ, പ്രിൻസിപ്പാൾ സി. സിദ്ദീഖ്, വൈസ് പ്രിൻസിപ്പാൾ എം. മഅസൂം, ഹെഡ്മിസ്ട്രസ് ഡോ. അനുപമ പി.ടി.എ പ്രസിഡന്റ് ഡോ. ലുഖ്മാൻ എന്നിവർ അഭിനന്ദിച്ചു.