വണ്ടൂര്‍- മദ്യ ലഹരിയില്‍ ബഹളം വെച്ച പിതാവിനെ അടിച്ചു കൊന്ന കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. വണ്ടൂര്‍ പുളിക്കലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സേലം മാങ്കുളത്തെ വിജയ്(23)യെയാണ് പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തത്.
പിതാവ് മുത്തുചെട്ടിയെ ബുധനാഴ്ച രാത്രിയുണ്ടായ വഴക്കിനിടയില്‍ കരിങ്കല്ലു കൊണ്ടടിച്ചു കൊല്ലുകയായിരുന്നു ഇയാള്‍. മദ്യപിച്ചെത്തിയ മുത്തുചെട്ടി വീട്ടുകാരുമായി വഴക്കിട്ടപ്പോള്‍ വിജയ് പിതാവിനെ വീട്ടില്‍ നിന്നു പുറത്താക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് മര്‍ദനവും മരണവും സംഭവിച്ചത്. പ്രതിയെ വണ്ടൂര്‍ സിഐ വി. ബാബുരാജന്‍ ആണ് അറസ്റ്റ് ചെയ്തത്. മാതാവ്: പച്ചയമ്മാള്‍.