Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ ചെന്ന് ചാവേറാകാന്‍  സംഘപരിവാറിന്  യുവതിയുടെ ഉപദേശം 

കൊച്ചി:  ദേശസ്‌നേഹത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന സംഘപരിവാര്‍ പാക്കിസ്ഥാനെതിരെ ചാവേറുകളാകണമെന്ന് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിങ്ങള്‍ക്കു മാത്രമേ അതിന് കഴിയുവെന്നും ലക്ഷക്കണക്കിന് വരുന്ന സംഘമിത്രങ്ങള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തിന് വേണ്ടി ചാവേറാകാന്‍ പ്രതിജ്ഞയെടുക്കണമെന്നും യുവതി പരിഹാസരൂപേണ പറഞ്ഞു. പോസ്റ്റ് ചെയ്ത ഉടനെ തന്നെ ഇത് വൈറലാവുകയും ചെയ്തു
പാക്കിസ്ഥാന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍മാരുടെ വേര്‍പാടില്‍ രാജ്യം നടുങ്ങി നില്‍ക്കുന്ന ഈ വേളയില്‍ ഒരു തിരിച്ചടി കൊടുക്കേണ്ടത് അനിവാര്യമാണ്. ചാവേറുകളാകാന്‍ മടിയില്ലാത്ത പാക്കിസ്ഥാന്‍ ഭീകരരുടെ അതേ ശൈലി തന്നെ എന്തുകൊണ്ട് ഇന്ത്യക്കാര്‍ക്കും സ്വീകരിച്ചു കൂടാ....??!
തുടര്‍ന്ന് പാക്കിസ്ഥാനില്‍ നുഴഞ്ഞു കയറി ഭീകരര്‍ പാര്‍ക്കുന്ന ഓരോ മുക്കിലും മൂലയിലും സംഘ മിത്രങ്ങള്‍ ചാവേറായി പൊട്ടിത്തെറിക്കണം. മോഹന്‍ ഭഗവത്, യോഗി ആദിത്യനാഥ്, സാധ്വി പ്രാച്ചി, സാധ്വി സരസ്വതി, സാക്ഷി മഹാരാജ്, പ്രവീണ്‍ തൊഗാഡിയ, ഉദ്ദവ് താക്കറെ തുടങ്ങിയ ഉത്തരേന്ത്യന്‍ സംഘമിത്രങ്ങള്‍ മുതല്‍ ഇങ്ങ് കേരളത്തിലെ ശശികല, പ്രതീഷ് വിശ്വനാഥ്, കെ സുരേന്ദ്രന്‍, സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ സംഘ നേതാക്കളും ചാവേറാകാന്‍ നേതൃത്വം കൊടുക്കണമെന്നും യുവതി പറഞ്ഞു.
അങ്ങനെ അവസാന ഭീകരനും ചത്തൊടുങ്ങുമ്പോള്‍ ഭീകരരും ഭീകരതയുമില്ലാത്ത സന്തോഷവും സമാധാനവും നിറഞ്ഞ ഇന്ത്യാ മഹാരാജ്യം പുലരും. കാലങ്ങളായി ജനങ്ങള്‍ അവജ്ഞയോടെ നിങ്ങളെ കുറിച്ച് പറയുന്ന 'സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍, വെള്ളക്കാരുടെ ഷൂ നക്കി മാപ്പ് പറഞ്ഞവര്‍ ' തുടങ്ങിയ ഇതുവരെയുള്ള എല്ലാ പേരുദോഷങ്ങളും നിങ്ങളെ വിട്ടൊഴിഞ്ഞ് രാജ്യവും ജനങ്ങളും എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുമെന്നും യുവതി പരിഹസിച്ചു. 

Latest News