അമൃത്സര്‍- അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാക് യുവതിക്കുനേരെ ബി.എസ്.എഫ് വെടിവെച്ചു. പരിക്കേറ്റ യുവതിയെ അമൃത്സര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലെ ദേരാ ബാബാ നാനാക് പ്രദേശത്തെ അതിര്‍ത്തിയിലാണ് സംഭവം.
ഔട്ട്‌പോസ്റ്റ് കടക്കാന്‍ ശ്രമിച്ച യുവതിയോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും മുന്നോട്ടു വന്നതിനെ തുടര്‍ന്നാണ് ബി.എസ്.എഫ് ജവാന്മാര്‍ നിറയൊഴിച്ചത്. അമൃത്സറിലെ ഗുരുനാനാക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തതായും ഗുല്‍ഷന്‍ എന്നാണ് പേരെന്നും പോലീസ് പറഞ്ഞു.