കാസര്‍കോട്- പെരിയയില്‍ കൊല്ലപ്പെട്ട യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. കല്യോട്ടെ കൃപേഷിന്റെ വീട്ടിലെത്തിയ മന്ത്രിയുടെ മുന്നില്‍ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പൊട്ടിക്കരഞ്ഞു. കൃപേഷിന്റെ വീടിന് പട്ടയം ലഭിക്കാത്തതിന്റെ കാരണം പരിശോധിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശരത്‌ലാലിന്റെ വീടും മന്ത്രി സന്ദര്‍ശിച്ചു.
യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം അതിദാരുണമാണെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു.