റിയാദ്- നിലവിൽ പൂർണ തോതിൽ സൗദിവൽക്കരണം നടപ്പാക്കാൻ കഴിയാത്ത തൊഴിൽ മേഖലകളിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളെ ലെവിയിൽനിന്നും ലെവി ഇൻവോയ്‌സിൽനിന്നും ഒഴിവാക്കുന്ന കാര്യം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പഠിക്കണമെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പങ്ക് ഇരുപതു ശതമാനത്തിൽനിന്ന് മുപ്പത്തിയഞ്ചു ശതമാനമായും തൊഴില്ലായ്മ നിരക്ക് ആറു ശതമാനമായും കുറക്കുന്നതിന് ഉന്നമിടുന്ന വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് ലെവിയും ലെവി ഇൻവോയ്‌സും ഒഴിവാക്കുന്ന കാര്യം പഠിക്കണമെന്നാണ് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടത്.