ദുബായ്- ഭക്ഷ്യസുരക്ഷ കര്‍ശനമാക്കാന്‍ ബാര്‍ കോഡുമായി ദുബായ് മുനിസിപ്പാലിറ്റി. വിവിധ വിഭാഗങ്ങളിലായി 18000 ല്‍ അധികം ഭക്ഷണകേന്ദ്രങ്ങള്‍ക്ക് ഇത് ബാധകമാകും.
ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, കഫ്റ്റീരിയകള്‍ തുടങ്ങിയവക്കെല്ലാം മുനിസിപ്പാലിറ്റി ബാര്‍ കോഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവ ഉപഭോക്താക്കള്‍ക്ക് കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കണം. ഗള്‍ഫ് ഫുഡ് പ്രദര്‍ശത്തോടനുബന്ധിച്ച് ദുബായ് കിരീടാവകാശിയും യു.എ.ഇ ധനകാര്യ വ്യവസായ മന്ത്രിയുമായ ശൈഖ്് ഹംദാന്‍ ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ആദ്യഘട്ടമായി ഹോട്ടലുകള്‍ക്കും പിന്നീട് റസ്റ്ററന്റുകള്‍ക്കും നല്‍കും. ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നവര്‍ക്ക് ഭക്ഷണത്തിന്റെ നിലവാരം, ഹോട്ടലിന്റെ ശുചിത്വം, ഹോട്ടലിന്റെ ഭക്ഷ്യ സുരക്ഷാ ഗ്രേഡ് എന്നിവയെക്കുറിച്ച് അറിയാനാകും. മുന്‍പ് നടത്തിയ പരിശോധനകളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.