കണ്ണൂര്‍ - ചക്കരക്കല്‍ മൗവ്വഞ്ചേരി വണ്ടിയാല അഴീക്കോടന്‍ സ്മാരക വായനശാലക്കു സമീപത്തെ അഫ്‌നാസില്‍ ഇഹ്‌സാന്‍ (2) കിണറ്റില്‍ വീണു മരിച്ചു. കുളിപ്പിച്ച് കിണറ്റിന്‍കരയില്‍ നിര്‍ത്തിയ കുട്ടി, കിണറ്റിലേക്കു എത്തി നോക്കിയപ്പോള്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മുണ്ടേരിമൊട്ട സ്വദേശി ബഷീര്‍ - അസ്‌ന ദമ്പതികളുടെ മകനാണ്. സഹോദരി നൂറ.