അബുദാബി- യു.എ.ഇ.യില്‍ ഏപ്രില്‍ മധ്യത്തോടെ ഇലക്ട്രോണിക് സിഗററ്റുകള്‍ക്കുള്ള നിരോധം നീക്കുമെന്ന് സൂചന. ഇ സിഗററ്റുകളിലെ നികോട്ടിന്‍ അംശത്തെക്കുറിച്ചുള്ള പുതിയ കണക്കുകള്‍ യു.എ.ഇ അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകരിച്ചതോടെയാണിത്.
ഇ സിഗററ്റിലെ നികോട്ടിന്‍ അംശം സംബന്ധിച്ച അകതോറിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കനുസരിച്ചായിരിക്കും വില്‍പന അനുമകി. പുകവലി പരമാവധി കുറക്കാനുള്ള സര്‍ക്കാരിന്റെ പരിപാടികളുടെ ഭാഗമായാണ് ഇ സിഗററ്റുകള്‍ക്ക് നിയന്ത്രണം വന്നത്.