റാസല്‍ ഖൈമ- അതിവേഗം മൂലമുള്ള അപകടങ്ങളും നിയമലംഘനങ്ങളും വര്‍ധിച്ചതോടെ, നിയന്ത്രണമേര്‍പ്പെടുത്തി റാസല്‍ഖൈമ സര്‍ക്കാര്‍. 15 പുതിയ റഡാറുകള്‍ റോഡുകളില്‍ സ്ഥാപിച്ചു. നാലു മാസത്തിനിടെ 738 അമിതവേഗ കേസുകള്‍ ട്രാഫിക് പോലീസ് പിടികൂടിയതിന് പിന്നാലെയാണ് ഈ നടപടി.
പൊതുവേ തിരക്കുകുറഞ്ഞ റാസല്‍ഖൈമ റോഡുകളില്‍കൂടി പറക്കുന്ന ഡ്രൈവര്‍മാര്‍ നിരവധിയാണ്. ഇത് അവര്‍ക്ക് മാത്രമല്ല, മറ്റു യാത്രക്കാര്‍ക്കും അപകടം വരുത്തിവെക്കുന്നു. ഏറ്റവും കൂടുതല്‍ ട്രാഫിക് ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അമിത വേഗത്തെക്കുറിച്ചാണ്. പുതിയ റഡാറുകള്‍ വേഗം നിയന്ത്രിക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുമെന്നാണ് അധികൃതരുടെ വിശ്വാസം.