മസ്കത്ത് - ഒമാനില്‍ മെര്‍സ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഈ വര്‍ഷം നാലു പേരാണ് ആകെ മരിച്ചത്. പത്ത് പേരില്‍ മെര്‍സ് വൈറസ് റിപ്പോര്‍ട്ട് ചെയ്തു.
ലോകത്ത് ഇതുവരെ 2100 ഓളം മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. ഇതില്‍ 20ല്‍ പരം ആളുകള്‍ ഒമാനില്‍നിന്നുള്ളവരാണ്. അടുത്തിടെ മെര്‍സ് ബാധിച്ച് ചികിത്സ തേടുന്നവരും മരണപ്പെടുന്നവരുടെയും എണ്ണം വര്‍ധിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മന്ത്രാലയം ശക്തിപ്പെടുത്തിയിരിക്കുകയാണ്. 2013 ലാണ് ഒമാനില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധയേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.