Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നൂതന സേവനങ്ങളുമായി ധനകാര്യ മന്ത്രാലയം;  ഏകീകൃത കോൾ സെന്റർ ഉദ്ഘാടനം ചെയ്തു

സൗദി ധനകാര്യ മന്ത്രാലയം ഇന്നലെ ആരംഭിച്ച കോൾ സെന്റർ സേവനം മന്ത്രി മുഹമ്മദ് അൽജദ്ആൻ ഉദ്ഘാടനം ചെയ്യുന്നു. 

റിയാദ് - രാജ്യമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ സമയത്തിനകം കാര്യക്ഷമമായി സേവനം ലഭ്യമാക്കുന്നതിന് പുതിയ പാക്കേജുമായി സൗദി ധനകാര്യ മന്ത്രാലയം. ഏകീകൃത കോൾ സെന്റർ, വ്യക്തിഗത സേവന സൗകര്യം, പുതിയ ഫോർമാറ്റിലുള്ള വെബ് പോർട്ടൽ തുടങ്ങിയ സർവീസ് പാക്കേജ് ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ ഉദ്ഘാടനം ചെയ്തു. മുഴുവൻ ഉപയോക്താക്കൾക്കും മന്ത്രാലയവുമായി സംവദിക്കാൻ അവസരമൊരുക്കുന്നതിനാണ് നൂതന സംവിധാനവുമായി മന്ത്രാലയം രംഗത്തെത്തിയത്. മന്ത്രാലയ സേവനവുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിന് മറുപടി നൽകിയാണ് മന്ത്രി കോൾ സെന്റർ ഉദ്ഘാടനം നിർവഹിച്ചത്. പ്രൗഢമായ ചടങ്ങിൽ പുതിയ വെബ്‌സൈറ്റിന്റെ പ്രവർത്തനം സംബന്ധിച്ച് മന്ത്രാലയത്തിന്റെ ടെക്‌നിക്കൽ ഡവലപ്‌മെന്റ് വിഭാഗം അണ്ടർ സെക്രട്ടറി അഹ്മദ് അൽസ്വവിയാൻ പ്രസന്റേഷൻ അവതരിപ്പിച്ചു. വെബ്‌സൈറ്റിന്റെ മുമ്പത്തെ വേർഷനിൽ നിന്ന് പുതിയ പോർട്ടൽ എത്രമാത്രം സുഗമമായി ഉപയോഗിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് വിദേശികൾക്കും സ്വദേശികൾക്കും വ്യക്തിഗത സേവനത്തിനായി വികസിപ്പിച്ച പ്ലാറ്റ്‌ഫോം സംബന്ധിച്ചും അൽസ്വവിയാൻ പ്രസന്റേഷൻ വഴി വിശദമാക്കി. ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ സുരക്ഷിതമായി വ്യക്തിഗത വിവരങ്ങളുടെ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി വഴി ഒട്ടേറെ സേവനങ്ങൾ ലഭ്യമാക്കും. പ്രഥമഘട്ടത്തിൽ തന്നെ സാമ്പത്തിക ബാധ്യത ഒഴിവാക്കുക, മന്ത്രാലയ തീരുമാനങ്ങളും നിയമങ്ങളും അറിയിക്കുക, പേയ്‌മെന്റ് ഓർഡർ സേവനം, അവകാശമൊഴിപ്പിക്കൽ തുടങ്ങിയ സേവനങ്ങൾ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കുന്നതിനാണ് പദ്ധതി. 
തുടർന്ന് സംസാരിച്ച ധനകാര്യമന്ത്രാലയത്തിലെ മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻ അണ്ടർ സെക്രട്ടറി യഅ്‌റുബ് അൽഥുനയ്യാൻ കോൾ സെന്റർ സേവനത്തെ കുറിച്ച് വിശദീകരിച്ചു. സ്വകാര്യ വ്യക്തിയെന്നോ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിനിധിയെന്നോ വ്യത്യാസമില്ലാതെ രാജ്യത്തെ ഏതൊരാൾക്കും മന്ത്രാലയത്തിന്റെ സേവനം സംബന്ധിച്ച് സംശയനിവൃത്തി വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സെന്റർ തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപയോക്താക്കൾ മെച്ചപ്പെട്ട അനുഭവം സമ്മാനിക്കുന്നതിലും പ്രീതി ഉയർത്തുന്നതിലും കോൾ സെന്റർ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കോൾസെന്റർ സേവനം പ്രയോജനപ്പെടുത്തുന്നതിന് 19990 എന്ന ടോൾ ഫ്രീ നമ്പറിലോ രരര@ാീള.ഴീ്.മെ  എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. കൂടാതെ ട്വിറ്റർ അക്കൗണ്ട് വഴിയും കോൾ സെന്റർ സേവനം ലഭ്യമാകും. 


 

Latest News