കാസര്‍കോട്- പെരിയയില്‍ കാറിലെത്തിയ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പെരിയ കല്യോട്ട് കൃപേഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശരത്ത് ലാല്‍ ജോഷിക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിലെത്തിയ സംഘം കൃപേഷിനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ ഇവിടെ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു.