ദുബായ്- റോഡ് ഗതാഗതം ഇപ്പോഴും ഒരു വലിയ പ്രശ്‌നം തന്നെയായി തുടരുകയാണ് ദുബായില്‍. ട്രാഫിക് കുരുക്കുകളില്‍ മണിക്കൂറുകള്‍ തുടരേണ്ട അവസ്ഥ ഇനിയും മാറിയിട്ടില്ല. 2018 ല്‍ ദുബായ് റോഡുകളില്‍ ഡ്രൈവര്‍മാര്‍ക്ക് ചെലവഴിക്കേണ്ടി വന്ന ശരാശരി സമയം 80 മണിക്കൂറാണെന്ന കണക്ക് പുറത്തുവന്നതോടെ ഇക്കാര്യത്തില്‍ അധികൃതര്‍ വീണ്ടും പരിഹാര മാര്‍ഗങ്ങള്‍ തേടുകയാണ്.
യു.എ.ഇയിലെ ഏറ്റവും ഇടുങ്ങിയ നഗരം, ലോകത്തിലെ 79 ാമത്തെ ഇടുങ്ങിയ നഗരം എന്നീ സ്ഥാനങ്ങള്‍ ദുബായിക്കാണ്. അബുദാബിയില്‍ ഡ്രൈവര്‍മാര്‍ക്ക് ശരാശരി 50 മണിക്കൂറാണ് ചെലവഴിക്കേണ്ടി വന്നത്.