ന്യൂദല്‍ഹി- അതിവേഗ ട്രെയിനായ വന്ദേഭാരത് ആദ്യ യാത്രയില്‍തന്നെ വഴിയിലായതിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡി സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വന്‍ പരാജയമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഭൂരിപക്ഷം ആളുകളും പദ്ധതി പരാജയമാണെന്ന വിശ്വാസക്കാരാണ്. അതുകൊണ്ടുതന്നെ പദ്ധതിയെ കുറിച്ച് ഗൗരവമായി പുനരാലോചിക്കണം. ഇത് എപ്രകാരം നടപ്പാക്കാമെന്ന് കോണ്‍ഗ്രസ് ആഴത്തില്‍ ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും വന്ദേഭാരതിന്റെ ഉദ്ഘാടനം മാറ്റിവെക്കാന്‍ പ്രധാനമന്ത്രി മോഡി തയാറായിരുന്നില്ല. അതിവേഗ ട്രെയിന്‍ പശുവിനെ ഇടിച്ചശേഷം പാളം തെറ്റുകയായിരുന്നു.