മക്കയില്‍നിന്ന് മദീനയിലേക്ക് ഒട്ടക യാത്ര; മോഹിപ്പിക്കുന്ന പദ്ധതിയുമായി മന്ത്രാലയം

മക്ക- മക്കയില്‍നിന്ന് മദീനയിലേക്ക് ഒട്ടകപ്പുറത്തേറിയുള്ള യാത്ര ഉടന്‍ യാഥാര്‍ഥ്യമാകും. പ്രവാചകന്‍ (സ) ഹിജ്‌റ നടത്തിയ പാതയിലൂടെ ഒട്ടക യാത്ര അനുവദിക്കാനുള്ള പദ്ധതിക്ക് ഹജ്, ഉംറ മന്ത്രാലയം അന്തിമ രൂപം നല്‍കി വരികയാണെന്ന് മക്ക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പുണ്യകേന്ദ്രങ്ങള്‍ക്കായുള്ള റോയല്‍ കമ്മീഷനുമായി സഹകരിച്ചാണ് പദ്ധതിയെന്ന് മന്ത്രാലയം അറിയിച്ചു.
ഹിജറ റോഡില്‍ ഹോട്ടലുകളും റസ്റ്റ് ഹൗസുകളും മ്യൂസിയങ്ങളും മറ്റും ഏര്‍പ്പെടുത്തി 27 കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതാണ് പദ്ധതി.
എ.ഡി 622 ല്‍ പ്രവാചകന്‍ (സ) മദീനയിലേക്ക് ഹിജ്‌റ പോയ അതേ പാതയിലൂടെ മദീനക്കു സമീപമുള്ള താനിയത്ത് അല്‍വാദയിലേക്കുള്ള യാത്രയാണ് ഉദ്ദേശിക്കുന്നത്. ശത്രുക്കളുടെ കണ്ണുവെട്ടിക്കുന്നതിന് പ്രവാചകനും (സ) അടുത്ത അനുയായി അബൂബക്കറും (റ) ഒളിച്ചുകഴിഞ്ഞ സൗര്‍ ഗുഹക്കു സമീപത്തുനിന്നാണ് ഒട്ടക യാത്ര തുടങ്ങുക.
ഹിജ്‌റ പാതയിലുടെ ഒട്ടകങ്ങള്‍ക്കു പുറമെ, മോട്ടോര്‍ ബൈക്കുകളും കാറുകളും അനുവദിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

 

Latest News