Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ 1.27 കോടി രൂപയുടെ കള്ളക്കടത്ത് പിടിച്ചു

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.27 കോടി രൂപയുടെ കള്ളക്കടത്ത് വസ്തുക്കള്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി മാനിപുരം കാളുത്തുരുത്തി തിയ്യകുന്നുമ്മല്‍ നിസാര്‍(28), കാസര്‍കോട് ആര്‍.ഡി നഗര്‍ച്ചരി പറക്കാട്ടു റോസ് കല്ലിയങ്ങാട്ട് മുഹമ്മദ് മിര്‍ഷാദ് (32), ചാവക്കാട് പാലയൂര്‍ കണ്ണെത്ത് പില്ലാക്കക വീട്ടില്‍ സാക്കിര്‍ ഹുസൈന്‍ (26) എന്നിവരെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഇവരില്‍നിന്നും 3.65 കിലോ സ്വര്‍ണ സംയുക്തം, 1.07 കിലോ സ്വര്‍ണം, 28,79,303 രൂപ മൂല്യം വരുന്ന വിേേദശ കറന്‍സി, 15,360 സിഗരറ്റു കാര്‍ട്ടണുകള്‍ എന്നിവ കസ്റ്റംസ് കണ്ടെടുത്തു.
വേര്‍തിരിച്ചെടുത്തതടക്കം മൂന്ന് കിലോ സ്വര്‍ണമാണ് കള്ളക്കടത്ത് നടത്തിയത്. ചെറിയ ക്യാപ്‌സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് നിസാറും മുഹമ്മദ് മിര്‍ഫാദും സ്വര്‍ണം കടത്തിയത്. അടി വസ്ത്രത്തില്‍ ഒട്ടിച്ചാണ് സാക്കിര്‍ ഹുസൈന്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

 

 

Latest News