Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ശഫീഖ് ഖാസിമി ഇന്ന് കീഴടങ്ങുമെന്ന് സൂചന

തിരുവനന്തപുരം-  വിതുരയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ തൊളിക്കോട് മുന്‍ ഇമാമും പ്രഭാഷകനുമായ ശഫീഖ് അല്‍ഖാസിമി ഇന്ന് പോലീസില്‍ കീഴടങ്ങുമെന്ന് സൂചന. അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. പോക്‌സോ പ്രകാരം കേസെടുക്കുകയും പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടര്‍ന്ന്  ജാമ്യാപേക്ഷ സമര്‍പ്പിക്കാനായി നല്‍കിയ വക്കാലത്ത് അഭിഭാഷകനില്‍ നിന്ന് പ്രതി തിരികെ വാങ്ങിയിരുന്നു.
പോലീസ് ഖാസിമിക്കായി  സംസ്ഥാനത്തുടനീളം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്ന് കീഴടങ്ങണമെന്ന്  അന്ത്യശാസനം നല്‍കുകയും ചെയ്തു.
പ്രതിയുടെ മൂന്ന് സഹോദരങ്ങള്‍ പോലിസ് കസ്റ്റഡിയിലാണ്. ഖാസിമിയെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈ.എസ.്പി അശോകന്‍ ഇവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
ശഫീഖ് ഖാസിമിയുടെ വാഹനമായ ഇന്നോവ പെരുമ്പാവൂരിലെ വീട്ടിലുണ്ടെന്നാണ് സഹോദരങ്ങള്‍ മൊഴി നല്‍കിയിരുന്നതെങ്കിലും .  കണ്ടെത്താനായിരുന്നില്ല. പിന്നീട് വൈറ്റില ഹബ്ബിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് ഇന്നോവ കണ്ടെത്തിയത്.
ഖാസിമിയുടെ മറ്റൊരു സഹോദരനായ നൗഷാദിനെയും പോലീസ്് അന്വേഷിക്കുന്നുണ്ട്. പ്രതി ഇയാളുടെ സംരക്ഷണയിലാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വൈറ്റില ഹബ്ബില്‍ ഇന്നോവ പാര്‍ക്ക് ചെയ്തശേഷം ബസില്‍  രക്ഷപ്പെട്ടുവെന്നാണ് പോലിസിന്റെ നിഗമനം. കസ്റ്റഡിയിലെടുത്ത വാഹനം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലിസ് അറിയിച്ചു.

 

Latest News