കോഴിക്കോട്- മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ വെള്ളയില്‍ പോലീസ് കേസെടുത്തു. വ്യാജരേഖ ചമച്ചുവെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നും ജെയിംസ് മാത്യു എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായ സി.പി.എം നേതാവിന്റെ ബന്ധുവിനെ മന്ത്രി കെ.ടി. ജലീല്‍ അനധികൃതമായി നിയമിച്ചുവെന്ന പ്രചാരണത്തിനായി വ്യാജ രേഖ ചമച്ചുവെന്നാണ് പരാതി.
സ്ഥാപനത്തിലെ യൂനിയന്‍ നേതാവായ ജെയിംസ് മാത്യു ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തദ്ദേശഭരണ മന്ത്രിക്ക് 20 പേജുള്ള കത്ത് നല്‍കിയിരുന്നു. കത്തിലെ ഒരു ഭാഗം മാറ്റി ടെനിക്കല്‍ ആര്‍ക്കിടെക്ചറല്‍ തസ്തികയില്‍ എന്നതിനു പകരം ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ എന്ന് ചേര്‍ത്തുവെന്നാണ് ആരോപണം.