കുവൈത്ത് സിറ്റി- സാമൂഹിക പ്രവര്‍ത്തക ദയാബായ് കുവൈത്തിലെത്തി. സാല്‍മിയ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയിലെ ആദ്യഫലപെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് അവര്‍ എത്തിയത്.
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഈയിടെ തലസ്ഥാനത്ത് നടന്ന സമരത്തിന് നേതൃത്വം നല്‍കിയ ദയാബായ്, സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ അടുത്ത നടപടി ആലോചിക്കുമെന്ന് പറഞ്ഞു. രണ്ടുമാസത്തെ സാവകാശമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതിനകം തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ മറ്റു നടപടികള്‍ ആലോചിക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഉപവാസ സമരം നയിച്ച അവര്‍ പറഞ്ഞു.