തിരുവനന്തപുരം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷിക്കുന്ന ശഫീഖ് ഖാസിമി എസ്.ഡി.പി.ഐ നേതാവല്ലെന്നും വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടിയുടെ മുന്നറിയിപ്പ്.
പീഡനക്കേസില്‍ പ്രതിയായ മതപണ്ഡിതന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിര നിയമനടപടി സ്വീകരിക്കുമെന്ന് എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം പറഞ്ഞു.
പാര്‍ട്ടി അംഗമല്ലാത്ത ഇദ്ദേഹത്തെ പാര്‍ട്ടി പ്രവര്‍ത്തകനാക്കിയും നേതാവാക്കിയും ചിത്രീകരിക്കുന്നത് പാര്‍ട്ടിയെ സമൂഹമധ്യത്തില്‍ ചിത്രീകരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടിയെ അവഹേളിക്കാനുള്ള ശ്രമത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.