Sorry, you need to enable JavaScript to visit this website.

ആദിവാസി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ

പത്തനംതിട്ട- - പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ പ്രേമം അഭിനയിച്ച് പീഡിപ്പിച്ച കേസിൽ മൂന്നു പേരെ റാന്നി വെച്ചൂച്ചിറ പോലീസ് അറസ്റ്റു ചെയ്തു. കേസിൽ രണ്ടുപേരെ പിടികൂടാനുണ്ട്.
അത്തിക്കയം കക്കുടുമൺ കുളത്തുങ്കൽ മാളു എന്നു വിളിക്കുന്ന രജീഷ് (27), മണ്ണടിശാല കുളമാങ്കുഴി റോഷി എന്നു വിളിക്കുന്ന റോഷൻ തോമസ് (23), മണ്ണടിശാല ചേന്നമ്പാറ ജോബിൻ തോമസ് (20) എന്നിവരാണ് അറസ്റ്റിലായത്. പോക്‌സോ നിയമം പ്രകാരം അറസ്റ്റിലായ  ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ പോയെന്ന് കരുതുന്ന മറ്റ് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
ഏഴാം ക്ലാസിലും പ്ലസ് ടുവിനും പഠിക്കുന്ന  പെൺകുട്ടികൾ ബന്ധുക്കളാണ്. കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലായി മണ്ണടിശാലയിലെ  ആൾപ്പാർപ്പില്ലാത്ത വീട്ടിലും ഒരു പ്രതികളിൽ ഒരാളുടെ വീട്ടിലുമാണ് പീഡിപ്പിച്ചത്.
പെൺകുട്ടികളിൽ ഒരാൾ സ്ഥിരമായി സ്‌കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധികൃതർ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം  അറിയുന്നത്. വെച്ചൂച്ചിറ എസ്.ഐ പി.എച്ച്. അഷ്‌റഫ്, എ.എസ്.ഐ സുരേന്ദൻ, ഫസിൽ, നാസർ, കൃഷ്ണൻകുട്ടി, സലാം, രാജീവൻ, സോണി, സുഭാഷ്, സുമിൽ, സലീം, മനോജ്, റിജു, ആൻസി, റോഷൻ, തിരുവല്ല ഡി.വൈ.എസ്.പി ഓഫീസിലെ ജേക്കബ് രാജൻ, അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 


 

Latest News