ദുബായ്- പറന്നുകൊണ്ടിരിക്കുന്ന ഹെലികോപ്റ്ററില്‍നിന്ന് പുറത്തേക്ക് ചാടി വായുവില്‍ ഒഴുകി നടക്കുക- ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ സാഹസിക ദൗത്യത്തിന് മുതിര്‍ന്നത്. വിമാനത്തിന്റെ ഊര്‍ജ ശക്തി ഉപയോഗിച്ചുള്ള ഒരു ജോഡി ചിറകുകള്‍ ഉപയോഗിച്ചാണ് രാജകുമാരന്‍ വായുവില്‍ പറന്നത്.
അത്യുന്നതങ്ങളില്‍ പറന്നു നടക്കുന്നത് വിനോദമാക്കിയ മറ്റൊരു സഞ്ചാരിയും ഒപ്പം ഉണ്ടായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കിരീടാവകാശി ഇതിന്റെ ചിത്രങ്ങള്‍ പോസ്‌ററ് ചെയ്തു. ഭാവി ഇവിടെയാണ് എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍.