ശബരിമലയില്‍ അയോധ്യ മോഡല്‍ പ്രക്ഷോഭം ഉയരണം- യോഗി ആദിത്യനാഥ്

പത്തനംതിട്ട-ശബരിമല യുവതി പ്രവേശനത്തിനെതിരെ അയോധ്യ മാതൃകയില്‍ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  ബി.ജെ.പി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ബി.ജെ.പിയുടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനാണ് യോഗി എത്തിയത്.
ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കുംഭമേളയുടെ തിരക്കുമൂലം അതിനു സാധിച്ചില്ല.
ശബരിമല വിധി വിശ്വാസികള്‍ക്ക് എതിരാണ്. അയോധ്യപോലെ ശബരിമലയും പ്രധാനമാണ്.  രാമജന്മഭൂമിക്കായി എപ്രകാരമാണോ തങ്ങളുടെ പ്രവര്‍ത്തകര്‍ പോരാടിയത് അതുപോലെ ഇവിടെയും പോരാടുമെന്ന് യോഗി കൂട്ടിച്ചേര്‍ത്തു.

 

Latest News