മസ്‌കത്ത്- ഒമാനില്‍ ഒരാളില്‍ കൂടി മെര്‍സ് വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ഈ വര്‍ഷം മെര്‍സ് ബാധിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. പുതുതായി മെര്‍സ് ബാധ കണ്ടെത്തിയ രോഗിയെ വിദഗ്ധ ചികിത്സക്കായി റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരക്കുകയാണ്. വിദഗ്ധരുടെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി ആദ്യ ആഴ്ചയില്‍ രണ്ടുപേരാണ് മെര്‍സ് ബാധിച്ച് ഒമാനില്‍ മരിച്ചത്. ഇതിനോടകം 20 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അഞ്ച് പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.