തലശ്ശേരി- വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊടി സുനി അറസ്റ്റില്‍. പരോളിലിരിക്കേ വ്യാപാരിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് കൂത്തുപറമ്പ് പോലീസ് കൊടി സുനിയെ അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയായ വ്യാപാരി കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സ്വര്‍ണക്കടത്ത് സംഘവുമായുള്ള ഇടപാടിലെ പിശകാണ് തട്ടിക്കൊണ്ടു പോകലില്‍ എത്തിയതെന്നാണ് സൂചന. കൊടി സുനിയുടെ സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടന്ന് വരികയാണ്. കൊടി സുനി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. കേസിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായില്ല.
ആര്‍.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രധാന പ്രതിയാണ് കൊടി സുനി.