മദീന - കൊലക്കേസ്, മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേർക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഘർഷത്തിനിടെ സൗദി പൗരൻ തൗഫീഖ് ബിൻ നുവൈജി ബിൻ നഖീലാൻ അൽറശീദിയെ വെടിവെച്ചു കൊലപ്പെടുത്തിയ സൗദി പൗരൻ അഹ്മദ് ബിൻ ഫവാസ് ബിൻ നവാഫ് അൽറശീദിക്ക് മദീന ജനറൽ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്.
മറ്റൊരു സൗദി പൗരന് നജ്‌റാനിലും ഇന്നലെ വധശിക്ഷ നടപ്പാക്കി. സൗദി പൗരൻ യഹ്‌യ ബിൻ സ്വാലിഹ് ബിൻ ഹുസൈൻ അൽയാമിയെ കുത്തിക്കൊലപ്പെടുത്തി മൂക്ക് അറുത്തുമാറ്റുകയും മുഖവും ശരീരവും വികൃതമാക്കുകയും ചെയ്ത അലി ബിൻ മാനിഅ് ബിൻ അലി ആലുമർദഫിന് ആണ് നജ്‌റാനിൽ വധശിക്ഷ നടപ്പാക്കിയത്. മയക്കുമരുന്ന് കടത്ത് കേസ് പ്രതിയായ ജോർദാൻകാരന് തബൂക്കിൽ വധശിക്ഷ നടപ്പാക്കി. വൻ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ ത്വലാൽ ബിൻ അബ്ദുല്ല അൽനവാഫിലയെ ആണ് വധശിക്ഷക്ക് വിധേയനാക്കിയത്.