തിരുവനന്തപുരം-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് വന്‍ വിജയം നേടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-എസെഡ് റിസര്‍ച്ച് പാര്‍ട്‌നേഴ്‌സ് അഭിപ്രായ സര്‍വേ. ശബരിമല ഇടതുമുന്നണിക്ക് വന്‍ തിരിച്ചടിയാകുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു.
യുഡിഎഫ് 14-16 സീറ്റുകളും എല്‍ഡിഎഫ് 3-5 സീറ്റുകളും എന്‍ഡിഎ ഒരു സീറ്റും നേടുമെന്നാണു പ്രവചനം.
യു.ഡി.എഫ് 44 ശതമാനം വോട്ടും എല്‍.ഡി.എഫ് 30 ശതമാനം വോട്ടും എന്‍.ഡി.എ 18 ശതമാനം വോട്ടും നേടുമെന്നും സര്‍വേ പറയുന്നു. തെക്കന്‍ ജില്ലകളിലെ ഒരു സീറ്റിലാണ് എന്‍.ഡി.എക്ക് വിജയ സാധ്യത.