Sorry, you need to enable JavaScript to visit this website.

ഒമാനില്‍ പലേടത്തും കനത്ത മഴ, തണുപ്പ്

മസ്കത്ത്- ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ. ഖസബ്, മദ്ഹ, ബുറൈമി തുടങ്ങിയ സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച ശക്തമായ മഴ പെയ്തത്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. മുസന്ദം ഗവര്‍ണറേറ്റിലെ ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പടെ മഴ പെയ്തു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണം.  

അന്തരീക്ഷത്തില്‍ തണുപ്പും വര്‍ധിച്ചുവരികയാണ്. ഒരാഴ്ചയായി രാജ്യത്ത് തണുത്ത കാലാവസ്ഥയാണ്. വൈകിട്ട് മുതല്‍ പുലര്‍ച്ചെ വരെ തണുത്ത കാറ്റ് അടിച്ചുവീശുന്നു. ഉച്ച സമയത്തുപോലും തണുത്ത നേരിയ കാറ്റാണ് അനുഭവപ്പെടുന്നത്.

മുസന്ദം, ബുറൈമി ഗവര്‍ണറേറ്റുകളില്‍ പെയ്ത കനത്ത മഴയില്‍ റോഡുകളില്‍ വെളളം കയറി പല സ്ഥലങ്ങളിലും ഗതാഗത തടസം അനുഭവപ്പെട്ടു. വാദികള്‍ നിറഞ്ഞൊഴുകുകയും ചെയ്തു. എവിടെയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

Latest News